Newsperseconds.com

മരണകാരണം ശരീരത്തിലെ ആഴത്തിലുള്ള ആറ് മുറിവുകള്‍; സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്ര അന്വേഷണം നടത്തും

T

കോഴിക്കോട്: കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ കുത്തിക്കൊന്ന സിപിഎം ലോക്കല്‍ സെക്രട്ടറി പി വി സത്യനാഥന്റെ ശരീരത്തില്‍ ആഴത്തിലുള്ള ആറ് മുറിവുകളെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. അഭിലാഷ് കുറ്റം സമ്മതിച്ചു. പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

ഇന്നലെ രാത്രി 10 മണിയോടെയാണ് ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗാനമേള നടക്കുന്നതിനിടെ അഭിലാഷ് എന്ന യുവാവ് സത്യനാഥനെ കുത്തിയത്. പരിസരത്തുള്ള സിസിടിവി ക്യാമറക്കു തൊട്ടുതാഴെ വെച്ചാണ് ഒരു കൂസലുമില്ലാതെ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കത്തി കൊണ്ട് കുത്തിയത്.

സത്യനാഥനെ ഉടനടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴുത്തിലും നെഞ്ചിലും ഏറ്റ ആഴത്തിലുള്ള ആറ് മുറിവുകളാണ് മരണകാരണമായതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.

Share this Article

Leave a Comment