വയനാട് പൂക്കോട് വെറ്റിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ആത്മഹത്യയില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. സഹപാഠികള്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആന്റി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിലാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും.
അഖില്‍, കാശിനാഥന്‍, അമീന്‍ അക്ബര്‍, സിന്റോ ജോണ്‍സണ്‍, ആസിഫ് ഖാന്‍, അരുണ്‍ കെ, അജയ്, സൗദ് റിസാല്‍, അല്‍ത്താഫ്, മുഹമ്മദ് ഡാനിഷ്, അമല്‍സാന്‍, ആദിത്യന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികാരികള്‍ മൗനം പാലിക്കുന്നതില്‍ കെഎസ് യു പ്രതിഷേധം നടത്തിയിരുന്നു. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. റാഗിംഗ് മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നുള്ള ആരോപണം സിദ്ധാര്‍ത്ഥിന്റെ കുടുംബവും കൂട്ടുകാരും ആരോപിക്കുന്നുമുണ്ട്.