Newsperseconds.com

കഥകളി ആചാര്യന്‍ വാഴേങ്കട വിജയന്‍ അന്തരിച്ചു

Capture

പാലക്കാട്: കഥകളി ആചാര്യന്‍ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ മകനായ വാഴേങ്കട വിജയന്‍ (83) അന്തരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ് മരണം. കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലും ദീര്‍ഘ കാലം വടക്കന്‍ വേഷ വിഭാഗത്തിന്റെ വേധാവിയുമായിരുന്നു.

കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായ പ്രശസ്ത കഥകളി കലാകാരനാണ് വാഴേങ്കട വിജയന്‍. മാര്‍ച്ച് നാലിനു ശതാഭിഷേകത്തിനൊരുങ്ങുന്നതിനിടെയാണ് വിയോഗം. മൃതദേഹം വെള്ളിനേഴി ഞാളാക്കുറുശ്ശിയിലെ വീട്ടില്‍. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ പത്തിനു വീട്ടുവളപ്പില്‍.

Share this Article

Leave a Comment