Newsperseconds.com

ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം; നാളത്തെ ചര്‍ച്ച പരാജയപ്പെട്ടാല്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനം

Capture

മലപ്പുറം: ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം നാളെ ചര്‍ച്ച ചെയ്യും. നാളെ നടക്കാനിരിക്കുന്ന കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ലീഗ് തീരുമാനം. നാളത്തെ യോഗം പരാജയപ്പെട്ടേക്കാമെന്ന് ലീഗ് വിലയിരുത്തുന്നുണ്ട്.

മലപ്പുറത്തിനും പൊന്നാനിക്കും പുറമെ കോഴിക്കോട് കൂടി മത്സരിക്കാനാണ് നീക്കം. കോഴിക്കോട് നേതൃത്വവുമായി ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. വേണ്ടി വന്നാല്‍ മത്സരത്തിന് ഒരുങ്ങണമെന്നാണ് നിര്‍ദേശം. നാളെ കൊച്ചിയിലാണ് നിര്‍ണായക യോഗം ചേരുന്നത്. കോണ്‍ഗ്രസ്-ലീഗ് ഉഭയകക്ഷി ചര്‍ച്ചയാണ് നാളെ നടക്കുന്നത്. ഇതേത്തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച യുഡിഎഫ് യോഗം മാറ്റി. മൂന്നാം സീറ്റില്‍ അന്തിമ തീരുമാനത്തിന് ശേഷം മുന്നണി യോഗം കൂടാമെന്നാണ് ലീഗിന്റെ തീരുമാനം. യുഡിഎഫ് യോഗം ലീഗ് ബഹിഷ്‌കരിച്ചേക്കുമെന്ന സൂചനകള്‍ക്കിടെയാണ് യോഗം മാറ്റിയത്.

അതേ സമയം, മൂന്നാം സീറ്റ് നാളത്തെ ചര്‍ച്ചയില്‍ കിട്ടുമെന്നുതന്നെയാണ് വിശ്വാസമെന്നും ഇതുസംബന്ധിച്ച തീരുമാനം നാളെത്തന്നെ ഉണ്ടാകണമെന്നും പി.എം.എ സലാം പ്രതികരിച്ചു. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും മുന്നണി രാഷ്ട്രീയത്തില്‍ ഇതൊക്കെ സ്വാഭാവികമെന്നുമായിരുന്നു കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ പ്രതികരിച്ചത്.

Share this Article

Leave a Comment