Newsperseconds.com

ആലുവയിലെ ഇരട്ട മോഷണക്കേസിലെ പ്രതികളെ പിടികൂടി; കേരളപോലീസ് സംഘം അജ്മീറില്‍ നിന്ന് തിരിച്ചെത്തി

Capture

കൊച്ചി: ആലുവയിലെ ഇരട്ട മോഷണക്കേസിലെ പ്രതികളെ പിടികൂടാന്‍ അജ്മീറിലേക്ക് പോയ കേരളപോലീസ് സംഘം തിരിച്ചെത്തി. അഞ്ചംഗ പൊലീസ് സംഘമാണ് ആലുവയില്‍ തിരിച്ചെത്തിയത്. എസ്ഐ ശ്രീലാല്‍, സിപിഒ മാരായ മുഹമ്മദ് അമീര്‍, മഹിന്‍ ഷാ, മനോജ്, അജ്മല്‍ എന്നിവരടങ്ങുന്ന എസ്പിയുടെ സംഘമാണ് തിരിച്ചെത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ആലുവയില്‍ രണ്ട് കവര്‍ച്ചകള്‍ നടത്തിയ സംഘത്തെയാണ് അജ്മീറില്‍ നിന്ന് പിടികൂടിയത്. പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പോലീസിനു നേരെ വെടിവെപ്പുണ്ടായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പ്രതികളെ പിന്തുടരാനും രണ്ടുപേരെ പിടികൂടാനും പോലീസിന് കഴിഞ്ഞു.

ആലുവ, കുട്ടമശേരി എസ്പി ഓഫീസ് എന്നിവിടങ്ങളില്‍ മോഷണം നടത്തിയ പ്രതികളാണ് വെടിവച്ചത്. ആക്രമണത്തില്‍ ഛാര്‍ഖണ്ഡ് സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റിലായി. ഷെഹ്സാദ്, സാജിദ് എന്നിവരെ പൊലീസ് പിടികൂടി. 3 മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമികളെ കീഴടക്കാനായത്. ഇവരില്‍ നിന്ന് കള്ളത്തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു.

Share this Article

Leave a Comment