തിരുവല്ല: തിരുവല്ലയില്‍ നിന്നും കാണാതായ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. പെണ്‍കുട്ടി പുലര്‍ച്ചെ അഞ്ച് മണിയോടു തിരുവല്ല പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. രണ്ട് യുവാക്കളാണ് പെണ്‍കുട്ടിയെ സ്റ്റേഷനില്‍ കൊണ്ടുവിട്ടത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്.
പെണ്‍കുട്ടിയെ സ്റ്റേഷനില്‍ വിട്ട ശേഷം മുങ്ങിയ തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാളെ പൊലീസ് പിന്തുടര്ന്ന് ബസില്‍ നിന്നും പിടികൂടുകയായിരുന്നു. സമൂഹ്യമാധ്യമങ്ങളില്‍ പെണ്‍കുട്ടിയുടേയും യുവാക്കളുടേയും ചിത്രങ്ങളും ദൃശ്യങ്ങളുമടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.