Newsperseconds.com

കോട്ടയം വെള്ളൂരിലെ കെ പി പി എല്‍ കമ്പനിയിലെ തീപിടുത്തം; കാരണമറിയാന്‍ പ്രത്യേക അന്വേഷണ സമിതിക്കും കഴിഞ്ഞില്ല

i

കോട്ടയം: വെള്ളൂരിലെ കെ പി പി എല്‍ കമ്പനിയിലെ തീപിടുത്തത്തിന്റെ കാരണമറിയാന്‍ പ്രത്യേക അന്വേഷണ സമിതിക്കും കഴിഞ്ഞില്ല. മൂന്നാഴ്ച്ച സമയമെടുത്ത് തയ്യാറാക്കിയ പ്രത്യേക സംഘത്തിന്റെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു. കാരണം കണ്ടെത്താന്‍ അന്വേഷണം വിദഗ്ധരെ ഏല്‍പ്പിക്കാനാണ് സാധ്യത. തീ പിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കണ്ടെത്തിയ സംഘം സംഭവത്തിന് പിന്നിലെ അട്ടിമറിയും തള്ളിക്കളഞ്ഞു. തീപിടിത്തമുണ്ടായപ്പോള്‍ കമ്പനിയിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല. ഹാര്‍ഡ് ഡിസ്‌ക് പരിശോധനയില്‍ മാത്രമെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമെ കാരണം കണ്ടെത്താനാകു.

അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കണോ എന്ന് കലക്ടര്‍ക്ക് തീരുമാനിക്കാം..പാല ആര്‍ഡിഒ പി.ജി.രാജേന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ജില്ലാ ഫയര്‍ ഓഫീസര്‍, വൈക്കം എ എസ് പി, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഇന്‍സ്പെക്ടര്‍, കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എന്നിവരാണുണ്ടായിരുന്നത്. ഓരോ വകുപ്പിന്റെയും വ്യക്തിഗത കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോലീസ് അന്വേഷണം തുടരുണമെന്നാവശ്യപ്പെട്ട പ്രത്യേക അന്വേഷണ സംഘം കമ്പനി തുറക്കുന്നതിന് മുന്നോടിയായുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാസം അഞ്ചിനായിരുന്നു തീപിടിത്തുണ്ടായത്.

Share this Article

Leave a Comment