മലപ്പുറം: കൊണ്ടോട്ടിയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞ് പേര്‍ക്ക് പരിക്കേറ്റു. സ്വകാര്യ ബസ്സുമായുള്ള മത്സരഓട്ടത്തിനിടെയാണ് അപകടം നടന്നത്. കൊണ്ടോട്ടി ബസ്റ്റാന്റിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. വലതുവശം ചേര്‍ന്ന് പോവുകയായിരുന്ന സ്വകാര്യ ബസിനേ ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആര്‍ടിസി ബസ് ഡിവൈഡറില്‍ കയറുകയായിരുന്നു. ബസ് വളക്കാനുള്ള ശ്രമത്തിനിടെയാണ് മറിഞ്ഞു. പരിക്കേറ്റ യാത്രക്കാര്‍
അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി.