Newsperseconds.com

വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയുടെ മരണം; ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി; പോസറ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Capture

വൈത്തിരി: പൂക്കോട്ട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വിദ്യാര്‍ഥിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തി. ക്രൂര മര്‍ദനത്തിനിരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടോ-മൂന്നോ ദിവസം പഴക്കമുള്ള മുറിവുകളും ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കഴുത്തിലെ കുരുക്ക് മുറുകിയ ഭാഗത്ത് അസാധാരണ മുറിവുണ്ട്. സാധാരണ തൂങ്ങിമരണത്തില്‍ കാണാത്ത തരം അസ്വാഭാവികതയുള്ളതായി റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

കഴിഞ്ഞ 18 നാണ് രണ്ടാം വര്‍ഷ വെറ്റിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ കോളേജില്‍ നിന്നും സിദ്ധാര്‍ത്ഥിനെ കുട്ടികള്‍ റാഗിങിന് ഇരയാക്കിയിരുന്നുവെന്ന് സിദ്ധാര്‍ത്ഥന്റെ പിതാവ് പരാതി നല്‍കിയിരുന്നു.

Share this Article

Leave a Comment