Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തലസ്ഥാനനഗരിയിലെത്തും; വരവേല്‍ക്കാന്‍ വന്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ബിജെപി സംസ്ഥാന നേതൃത്വം

Capture

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തലസ്ഥാനനഗരിയിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരളാ പദയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയെ വരവേല്‍ക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നഗരത്തില്‍ ഒരുങ്ങിക്കഴിഞ്ഞു.

നാളെ രാവിലെ തലസ്ഥാനത്ത് എത്തുന്ന പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണ് നല്‍കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിയുടെ വലിയ കട്ടൗട്ടുങ്ങളാണ് ഉയര്‍ന്നത്. മോദിയുടെ സന്ദര്‍ശനം വന്‍പരിപാടിയാക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി സംസ്ഥാന നേതൃത്വം.

അതേ സമയം, അരലക്ഷം ആളുകള്‍ സമ്മേളനത്തില്‍ പങ്കുചേരുമെന്നാണ് കരുതുന്നത്. വിവിധ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പുതിയതായി ബിജെപിയിലെത്തിയ ആയിരത്തോളം പേരും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളായവരും സമ്മേളനത്തിനെത്തും. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പടുകൂറ്റന്‍ സമ്മേളനവേദിയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 10ന് സമ്മേളനം ആരംഭിക്കും.

Share this Article

Leave a Comment