Newsperseconds.com

നാളെ നടത്താനിരുന്ന മുസ്ലിം ലീഗിന്റെ നേതൃയോഗം മാറ്റിവെച്ചു; സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും

I

നാളെ നടത്താനിരുന്ന മുസ്ലിം ലീഗിന്റെ നേതൃയോഗം മാറ്റിവെച്ചു. യുഡിഎഫുമായുള്ള സീറ്റു ചര്‍ച്ചയിലെ തീരുമാനങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നാളെ അറിയിക്കും. തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മുന്നോട്ടുവച്ച മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. മൂന്നാം സീറ്റ് വേണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ലീഗ്.
മലപ്പുറവും പൊന്നാനിയും കൂടാതെ പുതിയ ഒരു മണ്ഡലം കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം.ലോക്‌സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നല്‍കി ലീഗിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

Share this Article

Leave a Comment