Newsperseconds.com

കാട്ടാനാക്രമണം; ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

Capture

ഇടുക്കി: മൂന്നാറില്‍ ഓട്ടോയില്‍ യാത്രക്കാര്‍ക്കെതിരെയുണ്ടായ കാട്ടാനക്രമണത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് മുന്നാറില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

കാട്ടാനാക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഓട്ടോ ഡ്രൈവര്‍ മണി എന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ ആണ് മരിച്ചത്. ഓട്ടോയില്‍ ഉണ്ടായിരുന്ന എസക്കി രാജ, ഭാര്യ റെജീന എന്നിവര്‍ക്കാണ് പരിക്ക്. ഇവരുടെ മകള്‍ പ്രിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സുരേഷ് കുമാറിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്ത് വച്ചാണ് ഇവര്‍ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. കാട്ടാന ഓട്ടോ കുത്തി മറിച്ചിട്ട് മണിയെ തുമ്പിക്കൈയ്യില്‍ ചുഴറ്റിയെടുത്ത് എറിഞ്ഞു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

Share this Article

Leave a Comment