Newsperseconds.com

കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാണ് ഒരോ മലയാളിയും; കേരളം മോദിക്ക് നന്ദി പറയുന്നു: പ്രകാശ് ജാവദേക്കര്‍

Capture

കേരള ജനത ഒന്നടങ്കം പ്രധാനമന്ത്രി മോദിക്ക് നന്ദി പറയുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍. നല്ല മോദി, നന്ദി മോദി മത്രമല്ല, ഇത്തവണ വോട്ടും മോദിക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 2019 നേക്കാളും ആവേശം 2024ല്‍ ജനങ്ങളില്‍ കാണാന്‍ പറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2014 ല്‍ ആരോട് ചോദിച്ചാലും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും എന്നായിരുന്നു മറുപടി. എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ ജനം ഒന്നടങ്കം പറയുന്നു നരേന്ദ്രമോദി പ്രധാനമന്ത്രിയാകും എന്ന്. സാധാരണക്കാരോട് മോദി എങ്ങനെ എന്ന് ചോദിച്ചാല്‍ മറുപടി നല്ല മോദി എന്നാണ്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാണ് ഒരോ മലയാളിയും. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണ്.കേരളത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും മാറി മാറി ഭരിക്കുന്നതാണ് രീതി. എന്നാല്‍ ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ വികസനങ്ങള്‍ ജനങ്ങള്‍ അംഗീകരിക്കുകയാണ്. പ്രധാനമന്ത്രിയുടെ ജനക്ഷേമനയങ്ങളുടെ വിജയമാവും 2024 തിരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment