തിരുവനന്തപുരം: കാര്യവട്ടത്തുള്ള ക്യാമ്പസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ക്യാമ്പസിലെ ജീവനക്കാരനാണ് അസ്ഥികൂടം ആദ്യം കണ്ടത്. പിന്നീട് പോലീസിനെ അറിയിക്കുകയായിരുന്നു. കാര്യവട്ടം ക്യാമ്പസിന്റെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
കഴക്കൂട്ടം പൊലീസും കഴക്കൂട്ടം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. പഴയ ടാങ്കിനുള്ളില്‍ 15 അടി താഴ്ചയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറന്‍സിക് വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥികൂടം സ്ഥലത്തുനിന്നും മാറ്റും. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.