Newsperseconds.com

കെ സുരേന്ദ്രനും തുഷാറും ദില്ലിയില്‍; എന്‍ഡിഎയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമതീരുമാനം ഇന്ന്

Capture

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമാകും. ഇന്ന് വൈകിട്ട് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും, ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചര്‍ച്ചകള്‍ക്കായി ഇന്ന് ദില്ലിയിലെത്തും.

നാളെയാകും സ്ഥാനാര്‍ത്ഥികളുടെ പ്രഖ്യാപനം നടത്തുക. പ്രമുഖരുടേതും, ജയ സാധ്യതയുള്ള നൂറിലധികം സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും. കേരളത്തില്‍ 6 എപ്ലസ് മണ്ഡലങ്ങളുള്‍പ്പടെ 8 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കേരളത്തില്‍ 14 സീറ്റുകളില്‍ ബിജെപിയും, 4 സീറ്റുകളില്‍ ബിഡിജെഎസും മത്സരിക്കാനാണ് നിലവില്‍ ധാരണ ആയിട്ടുള്ളത്.

Share this Article

Leave a Comment