Newsperseconds.com

എംജി കലോത്സവം; ഇത്തവണ മാറ്റുരയ്ക്കാന്‍ കേരളത്തിലെ ആദ്യത്തെ ‘ട്രാന്‍സ് അമ്മ’യായ സിയ പവലും

Capture

എംജി കലോത്സവത്തിന് മാറ്റുരയ്ക്കാന്‍ ഇത്തവണ കേരളത്തിലെ ആദ്യത്തെ ‘ട്രാന്‍സ് അമ്മ’യായ സിയ പവലും. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് സിയ. പങ്കാളി സഹദിനും കുഞ്ഞ് സെബിയക്കുമൊപ്പമാണ് സിയ കോട്ടയത്തെത്തിയിരിക്കുന്നത്.

സിയക്കും സഹദിനും ഈ കലോത്സവം മറ്റൊരു സ്വപ്ന സാക്ഷാത്കാരം കൂടിയാണ്. ഒരിക്കലും സാധിക്കില്ലെന്ന് കരുതിയത് യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് ഇവര്‍. തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ ബി.എ ഇംഗ്ലീഷ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായ സിയ ഇത് ആദ്യമായാണ് ഒരു വേദിയില്‍ മത്സരത്തിന് എത്തുന്നത്. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശിനിയായ സിയ ആറുവര്‍ഷമായി നൃത്തം അഭ്യസിക്കുന്നുണ്ട് ആദ്യദിനം ഭരതനാട്യത്തില്‍ തന്നെയായിരുന്നു തുടക്കം. ശാസ്ത്രീയ സംഗീതം, ലളിതഗാനം, എന്നിവയിലും മത്സരമുണ്ട്.

Share this Article

Leave a Comment