തിരുവനന്തപുരം: കാര്യവട്ടം സര്‍വ്വകലാശാല ക്യാമ്പസിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് കണ്ടെത്തിയ അസ്തികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം. ടാങ്കിന് അടുത്ത് നിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് കിട്ടിയതാണ് ഇത്തരത്തിലൊരു സംശയമുണ്ടാകാന്‍ കാരണം.
തലശ്ശേരി വിലാസത്തിലുള്ള ഡ്രൈവിങ് ലൈസന്‍സാണ് പോലീസിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്നും ടൈയിലും തൊപ്പിയും കണ്ണടയും കണ്ടെത്തി. അസ്തികൂടം ഫൊറന്‍സിക് സംഘം പരിശോധിക്കുകയാണ്. ഇന്ന് സ്ഥലത്തെത്തിയ ഫൊറന്‍സിക് സംഘം ടാങ്കിനുള്ളിലിറങ്ങി പരിശോധന നടത്തി. പാന്റും ഷാര്‍ട്ടുമായിരുന്നു മൃതദേഹത്തിലുണ്ടായിരുന്നത്. പുരുഷന്റെ ശരീരാവശിഷ്ടിങ്ങളെന്നാണ് പ്രാഥമിക നിഗമനം.