ചേര്‍ത്തലയില്‍ യുവതിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് പോലീസ് കണ്ടെത്തി. എക്സറേ ജംഗ്ഷനിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങിയ രാജി തുണിക്കടയില്‍ പോയിരുന്നു. ഇവിടെയെത്തിയ ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും ഇറങ്ങി പോയ യുവതിയെ ഏറെ നേരം കഴിഞ്ഞും കാണാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നടത്തിയ തിരച്ചിലിലാണ് കടക്കുള്ളില്‍ രാജിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.