Newsperseconds.com

ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബിനോയ് കോടിയേരിക്ക് ഹൈക്കോടതി നിര്‍ദേശം

Capture

ആദായനികുതിവകുപ്പ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ബിനോയ് കോടിയേരിക്ക് ഹൈക്കോടതി നിര്‍ദേശം. ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ നോട്ടിസുകള്‍ക്കെതിരെ ബിനോയ് കോടിയേരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഹര്‍ജി ഇന്നു പരിഗണിച്ചു.

2015, 2016 മുതല്‍ 2021,2022 വരെയുള്ള ഇന്‍കംടാക്‌സ് റിട്ടേണുകള്‍, ബാലന്‍സ് ഷീറ്റ്, ബാങ്ക് പലിശ സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവ ഹാജരാക്കാനാണ് തുടരെയുള്ള നോട്ടിസുകളില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 6 വര്‍ഷത്തിലേറെ പഴക്കമുള്ള കാലത്തെ നികുതി റിട്ടേണുകള്‍ റീ ഓപ്പണ്‍ ചെയ്യാന്‍ നിയമമില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ മറുപടി നല്‍കിയിരുന്നു.

Share this Article

Leave a Comment