Newsperseconds.com

‘ജനഗണ മംഗള’; ദേശീയഗാനം തെറ്റിച്ച് പാടിയ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ സമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ

Capture

തിരുവനന്തപുരം: സമരാഗ്‌നി പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനത്തില്‍ ദേശീയഗാനം തെറ്റിച്ച് പാടിയ ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ സമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍മഴ. മൈക്കിനടുത്തേക്ക് വന്ന് ദേശീയഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ജനഗണ മംഗള എന്ന് പാടി തുടങ്ങിയ രവിയെ ടി സിദ്ദിഖ് ഇടപെട്ട് സി.ഡി ഇടാമെന്ന് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നാലെ ആലിപ്പറ്റ ജമീല വന്ന് ദേശീയഗാനം തിരുത്തിപാടുകയായിരുന്നു. വേദിയില്‍ ഉണ്ടായിരുന്ന ശശിതരൂരടക്കമുള്ള നേതാക്കള്‍ നില്‍ക്കുമ്പോഴാണ് സംഭവം.

അതേ സമയം, ദേശീയ ഗാനം തെറ്റായി ആലപിച്ച സംഭവത്തില്‍ പാലോട് രവിക്കെതിരെ ബിജെപി തിരവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദേശീയ ഗാനത്തെ അവഹേളിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പാലോട് രവിക്കെതിരെ കേസ് എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

കൂടാതെ സംഭവത്തില്‍ യുഡിഎഫ് നേതൃത്വത്തെ പരിഹസിച്ച് സിപിഐഎം നേതാവ് എ കെ ബാലനും രംഗത്തെത്തി. ജനഗണമന മര്യാദക്ക് പാടാന്‍ അറിയാത്തവരാണ് യുഡിഎഫുകാര്‍. രണ്ട് വലിയ സഹോദരങ്ങള്‍ എന്നാണ് പറയുന്നത്. പരസ്പ്പരം ‘മ’ ചേര്‍ത്താണ് ഇപ്പോള്‍ അവര്‍ അഭിസംബോധന ചെയ്യുന്നതെന്നും എ കെ ബാലന്‍ പരിഹസിച്ചു

Share this Article

Leave a Comment