കോഴിക്കോട്: കോഴിക്കോട് കട്ടാങ്ങല്‍ എന്‍ഐടി ക്യാമ്പസില്‍ അധ്യാപകനു നേരെ ആക്രമണം. കത്തികൊണ്ട് കുത്തുകയായിരുന്നു. എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിങ് പ്രൊഫസര്‍ ജയചന്ദ്രനാണ് കുത്തേറ്റത്. എന്നാല്‍ കുത്തിയത് എന്‍ ഐടിയിലെ വിദ്യാര്‍ത്ഥി അല്ലെന്നാണ് നിലവിലെ വിവരം. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്.
തമിഴ്‌നാട് സേലം സ്വദേശി വിനോദാണ് അധ്യാപകനെ ആക്രമിച്ചത്. സംഭവത്തിനുശേഷം പ്രതിയായ വിനോദ് കുമാറിനെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. എന്‍ഐടി ക്യാമ്പസിലെ ലൈബ്രറിക്ക് സമീപത്ത് വെച്ചാണ് അധ്യാപകനെ ആക്രമിച്ചത്. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരുകയാണ്. ആക്രമണത്തിന്റെ കാരണവും എന്‍ഐടി ക്യാമ്പസില്‍ പ്രതി എത്തിയത് സംബന്ധിച്ചും മറ്റു വിവരങ്ങളും പൊലീസ് അന്വേഷിച്ചുവരുകയാണ്.