Newsperseconds.com

തൃശ്ശൂരില്‍ ബൈക്ക് സ്‌കൂള്‍വാനിലിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Capture

തൃശൂരില്‍ സ്‌കൂള്‍ വാനിലിടിച്ച ബൈക്ക് യാത്രികര്‍ ബസിനടിയിലേക്ക് തെറിച്ചു വീണ് മരിച്ചു. തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജെറിന്‍ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്. പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വെച്ചായിരുന്നു അപകടം നടന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്‌കൂള്‍ വാനില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. യുവാക്കളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Share this Article

Leave a Comment