കൊല്ലം: കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയ മധ്യവയസ്‌കന്‍ ശ്വാസം മുട്ടി മരിച്ചു. കടയ്ക്കല്‍ അരിനിരത്തിന്‍ പാറ സ്വദേശി ഉണ്ണികൃഷ്ണ കുറുപ്പാണ് (65) മരിച്ചത്. കിണറ്റില്‍ ഇറങ്ങിയ ഉണ്ണികൃഷ്ണന്‍ ബോധരഹിതനായി വീഴുകയായിരുന്നു.
ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. കിണറ്റിനുളളില്‍ ഓക്‌സിജന്‍ കിട്ടാത്തത് കാരണം അവശനായ ഉണ്ണികൃഷ്ണ കുറുപ്പിനെ കടയ്ക്കല്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നു. കിണറ്റില്‍ അകപ്പെട്ട ആടിനും ജീവന്‍ നഷ്ടമായി.