കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണ ശേഷവും പരാതി കെട്ടിച്ചമച്ച് ആക്ഷേപം നടത്തി. ഫെബ്രുവരി 18 ന് കോളേജിന് ലഭിച്ച പരാതി 20നാണ് കോളജ് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റിക്ക് കൈമാറിയത്. മരിച്ച സിദ്ധാര്‍ത്ഥിനെതിരെയുള്ള പരാതി പരിശോധിക്കാന്‍ ആഭ്യന്തര പരിഹാരസമിതി രണ്ടുദിവസം യോഗവും ചേര്‍ന്നിരുന്നതായാണ് പുറത്തു വരുന്ന വിവരം.
ഫെബ്രുവരി 14ന് കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സിദ്ധാര്‍ത്ഥ് ഒരു പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു പരാതി. മരണം സംഭവിച്ചതിനാല്‍ കുറ്റാരോപിതന് നോട്ടീസ് നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് ആഭ്യന്തര പരാതി സെല്ലിന്റെ റിപ്പോര്‍ട്ട്. ഇതിനെതിരെയും പോലീസ് അന്വേഷണം നടത്തും.