Newsperseconds.com

സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

43-8

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. 10.45 ഓടെയാണ് വിവരം ശ്രീകാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആത്മഹത്യ കാരണം വ്യക്തമല്ല. വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരികയാണ്. പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

കൗമുദിയിലെ വരന്‍ ഡോക്ടറാണ്, സൂര്യ ടിവിയിലെ ആനന്ദരാഗം, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും സിനിമയിലെത്തിയ താരമണ് രഞ്ജുഷ.

Share this Article

Leave a Comment