Newsperseconds.com

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എംഎസ്എഫിനെ പഴിചാരേണ്ടെന്ന് പി കെ നവാസ്

Capture

വയനാട്: പൂക്കോട് വെറ്ററിനറി കോളേജില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ എംഎസ്എഫിനെ പഴിചാരേണ്ടയെന്ന് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. പ്രതികളിലൊരാള്‍ എംഎസ്എഫ് പ്രവര്‍ത്തകനാണെന്ന അവകാശവാദവുമായി എത്തിയത് എസ് എഫ് ഐ, സിപിഐഎം നാടകമാണെന്നാണ് നവാസ് ആരോപിക്കുന്നത്. ആ രക്തക്കറ എംഎസ്എഫ് ചെലവില്‍ കഴുകിക്കളയേണ്ട എന്നാണ് പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചത്.

അതേ സമയം, എസ്എഫ്‌ഐയുടെ സമ്മേളനത്തില്‍ പരസ്യമായി പങ്കെടുത്ത അധ്യാപകര്‍ ഈ കേസിലുണ്ട്. പ്രതികളില്‍ പലരും പിടിക്കപ്പെടുന്നത് പാര്‍ട്ടി ഓഫീസില്‍ നിന്നാണെന്നും ഈ കേസ് അട്ടിമറിക്കാന്‍ പൊലീസ് നടത്തിയ നീക്കം വളരെ വ്യക്തമാണെന്നും നവാസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ വരവേല്‍ക്കുന്നത് സിപിഐഎം നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

Share this Article

Leave a Comment