Newsperseconds.com

സിദ്ധാര്‍ത്ഥിന്റെ മരണം; പ്രതികളെ ഒറ്റക്ക് ഇരുത്തിയും ഒരുമിച്ച് ഇരുത്തിയും ചോദ്യം ചെയ്യല്‍ തുടരുന്നു

Capture

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ പതിനെട്ട് പ്രതികളെയും ചോദ്യംചെയ്യല്‍ തുടരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. പ്രതികളെ ക്യാമ്പസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഉടനെ തന്നെ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.

പ്രതികളെ ഒറ്റക്ക് ഇരുത്തിയും ഒരുമിച്ച് ഇരുത്തിയുമെല്ലാം ചോദ്യം ചെയ്യല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ കിട്ടിയ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നാലിടത്ത് വെച്ച് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചുവെന്നാണ് കണ്ടെത്തല്‍. മര്‍ദനം, തടഞ്ഞുവയ്ക്കല്‍, ആത്മഹത്യ പ്രേരണ എന്നിവയാണ് പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റങ്ങള്‍. ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചുമത്താന്‍ സാധ്യതയുണ്ട്.

Share this Article

Leave a Comment