Newsperseconds.com

നിയന്ത്രണം വിട്ട് ബൈക്ക് പോസ്റ്റില്‍ ഇടിച്ചു; രണ്ട് യുവാക്കള്‍ക്ക് പൊള്ളലേറ്റ് ദാരുണാന്ത്യം

Capture

കോഴിക്കോട്: നിയന്ത്രണം വിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ബൈക്ക് ഇലക്ട്രിക് ബൈക്കില്‍ ഇടിച്ച് കയറുകയായരുന്നു. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു.

യാത്രക്കാരായ രണ്ട് യുവാക്കള്‍ക്കും അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാന്‍ തടസമായത്.

Share this Article

Leave a Comment