തിരുവനന്തപുരം: പേട്ടയില്‍ നിന്നും സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയില്‍. പ്രതിയെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആറ് മണിക്ക് കമ്മീഷണര്‍ മാധ്യമങ്ങളെ കാണും. കുട്ടിയെ ഉപദ്രവിക്കാനുള്ള ഉദേശ്യത്തോടെയാണ് തട്ടി കൊണ്ടു പോയതെന്നും എന്നാല്‍ കരഞ്ഞപ്പോള്‍ ഉപേക്ഷിച്ചതാണെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. കുട്ടി കരഞ്ഞപ്പോള്‍ വായ പൊത്തി പിടിക്കുകയും അബോധാവസ്ഥയില്‍ ആയപ്പോള്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിയെ പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കുട്ടിയും സഹോദരങ്ങളും ഇപ്പോള്‍ ശിശു ക്ഷേമ സമിതിയുടെ സംരക്ഷണയിലാണുള്ളത്. രണ്ടാഴ്ച മുമ്പാണ് പേട്ടയില്‍ റോഡരികില്‍ സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ രാത്രി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 20 മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.