സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെ തുടര്‍ന്ന് മുന്‍ ബിജെപി നേതാവിന്റൈ കൈ തല്ലിച്ചതച്ചതായി പരാതി. തിരുവനന്തപുരത്താണ് സംഭവം. ശ്രീകാര്യം സ്വദേശി സായി പ്രശാന്തിനെ പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത്. പട്ടിക കഷ്ണം ഉപയോഗിച്ചാണ് കൈ തല്ലി ചതച്ചത്. സായി പ്രശാന്ത് ശ്രീകാര്യം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റും കമന്റുമാണ് ബിജെപി നേതാക്കളെ പ്രകോപിച്ചത് എന്നും പരാതിയിലുണ്ട്. ബിജെപി കഴക്കൂട്ടം മണ്ഡലം ഭാരവാഹികള്‍ പൗഡിക്കോണത്തെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിചാരണ ചെയ്തതിനുശേഷമാണ് കൈ തല്ലിച്ചതച്ചതെന്ന് പരാതിയില്‍ പറയുന്നു. ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ബി.ജെ. വിഷ്ണു, വൈസ് പ്രസിഡന്റ് ഹരി എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചത്.