Newsperseconds.com

വെള്ളം ചോദിച്ച് വീട്ടിലെത്തിയ വയോധികന്‍ യുവതിയെ കയറിപ്പിടിച്ചു; പ്രതി അറസ്‌ററില്‍

Capture

തിരുവനന്തപുരം: മാരായമുട്ടത്ത് വെള്ളം ചോദിച്ച് വീട്ടിലെത്തിയ വയോധികന്‍ യുവതിയെ കയറിപ്പിടിച്ചു. സംഭവത്തില്‍ നെയ്യാറ്റിന്‍കര മാരായമുട്ടം അമ്പലത്തറ പൂവന്‍കാല കുരിശടി സ്വദേശി ഗണപതി(64)യാണ് അറസ്റ്റിലായത്. പട്ടാപ്പകലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

പ്രതി അടുത്തുള്ള വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ചോദിക്കുകയായിരുന്നു. വെള്ളമെടുക്കാന്‍ വീടിനകത്തേക്ക് പോയപ്പോള്‍ പിന്നാലെ കയറിചെല്ലുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. വൃദ്ധന്റെ പെട്ടെന്നുള്ള മനംമാറ്റത്തില്‍ പേടിച്ചുപോയ യുവതി ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചു. തുടര്‍ന്ന് പ്രതി ഇറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ യുവതി മാരായമുട്ടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Share this Article

Leave a Comment