മലപ്പുറം: സ്വകാര്യ ബസ്സിലെ സീറ്റില്‍ ഇരുന്ന വിദ്യാര്‍ത്ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയും ചെയ്ത കണ്ടക്ടര്‍ അറസ്റ്റില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബ് (26) ആണ് അറസ്റ്റിലായത്. കോഴിക്കോട് തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹാപ്പി ഡേയ്‌സ് ബസിലെ കണ്ടക്ടറാണ് ഇയാള്‍.
പെരുമ്പിലാവിലെ കോളജില്‍ മൂന്നാം വര്‍ഷ ജേണലിസം വിദ്യാര്‍ഥിനിയായ കൂടല്ലൂര്‍ മണ്ണിയം പെരുമ്പലം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. എടപ്പാളില്‍ നിന്നു പെരുമ്പിലാവിലേക്കാണ് വിദ്യാര്‍ത്ഥിനി കയറിയത്. ഒഴിവുള്ള സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയോട് കണ്ടക്ടര്‍ എണീക്കാന്‍ പറയുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി. അതിനിടെ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍കി.