Newsperseconds.com

വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരില്‍ നിന്ന് പിടിച്ചെടുത്ത് പോലീസ്; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം; അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍

Capture

കോതമംഗലം: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത് പോലീസ്. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നും ഇന്ദിരയുടെ മൃതദേഹത്തോട് ധാര്‍ഷ്ഠ്യം കാണിച്ചെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ പ്രതിഷേധക്കാരുടെ കയ്യില്‍ നിന്നും പോലീസ് പിടിച്ചെടുത്ത് റോഡിലൂടെ വലിച്ചുകൊണ്ടുപോയി. പിന്നീട് ആംബുലന്‍സിലേക്ക് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. നാടകീയ സംഭവങ്ങളാണ് ഇന്ന് കോതമംഗലത്ത് നടന്നതെന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്ു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. എന്നാല്‍ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Share this Article

Leave a Comment