തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയാണെന്ന് ഡിഎന്‍എ ഫലത്തില്‍ തെളിഞ്ഞു. കുട്ടിയെ കാണാതായ സമയത്ത് മാതാപിതാക്കളുടെ മൊഴിയിലുണ്ടായ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് പോലീസിന് സംശയിക്കേണ്ടി വന്നത്. കുട്ടി ഇവരുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെയും സഹോദരങ്ങളെയും മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
അതേ സമയം, കേസിലെ പ്രതി ഹസ്സന്‍കുട്ടിയെ ഇന്നലെ പിടികൂടിയിരുന്നു. നിലവില്‍ രണ്ടു വയസുകാരിയും സഹോദരങ്ങളും സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് കഴിയുന്നത്. കുട്ടിയെ മാതാപിതാക്കള്‍ക്ക് നല്‍കാന്‍ സിഡബ്ല്യൂസിക്ക് പൊലീസ് കത്തു നല്‍കി. കുട്ടികളെ വിട്ടുകൊടുക്കുന്നതില്‍ തടസ്സമില്ലെന്നാണ് കത്തില്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. പ്രതിയെ പിടികൂടിയ സാഹചര്യത്തിലാണ് പൊലീസ് കത്തു നല്‍കിയത്.