തൃശൂര്‍: വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ലൂര്‍ദ്ദ് മാതാവിന് പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കുമെന്ന് സുരേഷ് ഗോപി. തനിക്കെതിരെ നടക്കുന്നതെല്ലാം വ്യജപ്രചരണങ്ങളാണ്. അതിന് പിന്നില്‍ വര്‍ഗീയതയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ത്രാണിക്കനുസരിച്ചാണ് ദേവാലയത്തില്‍ കിരീടം വെച്ചത്. അംബാനിയും അദാനിയും ചെയ്തത് പോലെ ചെയ്യാനാകില്ല. താന്‍ അതിനു മാത്രം സമ്പന്നനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികാരിയുമായി ചര്‍ച്ച ചെയ്തിട്ടാണ് ഈ കിരീടം വെച്ചത്. പറഞ്ഞുതീരുമാനിച്ചതിനേക്കാളും കൂടുതല്‍ ചെയ്തിട്ടുണ്ട്. കരുവന്നൂരിലും സഹായം ചെയ്തു. വഴിപാട് സമര്‍പ്പണത്തില്‍ സോഷ്യല്‍ ഓഡിറ്റ് ഇല്ല. കിരീടം സമര്‍പ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണ്. കുടുംബവുമുള്‍പ്പെട്ട സ്വകാര്യ ചടങ്ങായിരുന്നു കിരീട സമര്‍പ്പണം. എന്നെ എല്ലാ ദെവങ്ങളും അനുഗ്രഹിക്കും’, സുരേഷ് ഗോപി പറഞ്ഞു.