Newsperseconds.com

തൂശ്ശൂരില്‍ വീട്ടിനുള്ളില്‍ കാട്ടാന അക്രമണം; ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും തകര്‍ത്തു

Capture

തൃശൂര്‍: വീട്ടിനുള്ളില്‍ കയറി കാട്ടാനാക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ ഓഫിസറുടെ വീട്ടിനുള്ളിലാണ് കാട്ടാന കയറിയത്. പ്ലാന്റേഷന്‍ തോട്ടത്തോട് ചേര്‍ന്ന വീടാണിത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാന വീട്ടിനുള്ളില്‍ കയറി നാശനഷ്ടങ്ങളുണ്ടാക്കിയത്.

ആക്രമണ സമയം വീട്ടില്‍ ആളുണ്ടായിരുന്നില്ല. ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും തകര്‍ത്തു. രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വിവരം ആദ്യം അറിഞ്ഞത്. കഴിഞ്ഞ ദിവസം സമാന രീതിയില്‍ പ്രദേശത്തെ മൂന്നു കെട്ടിടങ്ങളും ആന തകര്‍ത്തിരുന്നു.

Share this Article

Leave a Comment