Newsperseconds.com

കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു; ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധം

Capture

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്ത് ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. കാട്ടുപോത്ത് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ അവറാച്ചനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഡാം സൈറ്റ് റോഡില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.

അതേ സമയം, അക്രമണത്തില്‍ കൊല്ലപ്പെട്ട അവറാച്ചന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധം നടത്തി. ഡി സി സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം നടന്നത്. കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണമെന്നും അവറാച്ചന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

Share this Article

Leave a Comment