ആലപ്പുഴ: ട്രെയിന്‍ യാത്രക്കിടെ വിദേശ വനിതയെ അപമാനിച്ചു. സംഭവത്തില്‍ ആലപ്പുഴ ജില്ല ലോട്ടറി ഓഫീസര്‍ അറസ്റ്റിലായി. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസിലാണ് സംഭവം. ആലപ്പുഴ ജില്ലാ ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ പി ക്രിസ്റ്റഫറിനെയാണ് ആലപ്പുഴ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസില്‍ അടുത്ത സീറ്റിലരുന്ന് യാത്ര ചെയ്ത വിദേശ വനിതയെ അപമാനിച്ചു എന്നതാണ് പരാതി. ട്രെയിന്‍ എറണാകുളത്ത് എത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതെത്തുടര്‍ന്ന് ലോട്ടറി ഓഫീസിലെത്തി റെയില്‍വേ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ പ്രതിയെ റിമാന്‍ഡ് ചെയ്തു.