Newsperseconds.com

കാട്ടുപോത്തിന്റെ ആക്രമത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കക്കയത്ത് ഇന്ന് ഹര്‍ത്താല്‍

Capture

കോഴിക്കോട്: കാട്ടുപോത്തിന്റെ ആക്രമത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ കക്കയത്ത് ഇന്ന് ഹര്‍ത്താല്‍. വന്യജീവികള്‍ ജനവാസമേഖലയിലെത്തി അക്രമം നടത്തുന്നതില്‍ വനംവകുപ്പിനെതിരെ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.

അബ്രഹാമിന്റെ പോസ്റ്റുമോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രാവിലെ നടക്കും. വൈകുന്നേരം നാലു മണിയോടെയാണ് സംസ്‌കാരം നടക്കുക. അതേസമയം അക്രമകാരിയായ കാട്ടുപോത്തിനെ മയക്കു വെടിവെക്കാന്‍ വനം വകുപ്പ് ഉത്തരവിട്ടു.

കാട്ടുപോത്തിന്റ അക്രമണത്തില്‍ ഇന്നലെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കക്കയം ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. എല്‍ഡിഎഫും യുഡിഎഫും കക്കയത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമകാരികാളായ വന്യജീവികളെ വെടിവെച്ചു കൊല്ലണമെന്നാണ് ആവശ്യം.

Share this Article

Leave a Comment