തിരുവനന്തപുരം : എന്‍സിപി യുവജന വിഭാഗം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആയിരുന്ന അജു കെ മധുവിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സ്വീകരണ യോഗം ഡിസിസി പ്രസിഡന്റ് പാലോട് രവി മെമ്പര്‍ഷിപ്പ് നല്കി ഉദ്ഘാടനം ചെയ്തു.
കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ബി ആര് എം ഷഫീര്‍, യുഡിഫ് ജില്ലാ ചെയര്മാന് പി . കെ വേണുഗോപാല്‍ ഡിസിസി ഭാരവാഹികളായ ജയമോഹന്, ലാല്‍ റോഷിന് അഡ്വ :വിനോദ് സെന്‍, കൃഷ്ണകുമാര്‍, ആര്യനാട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ :ഉബൈസ് ഖാന്, സുധീഷ് ഷാ തുടങ്ങിയവരും പങ്കെടുത്തു.