തൃശൂര്‍: അതിരപ്പള്ളിയില്‍ വീണ്ടും കാട്ടാനയിറങ്ങി. അതിരപ്പിള്ളി പൊലീസ് സ്റ്റേഷന് സമീപത്താണ് കാട്ടാന ഇറങ്ങിയത്. പൊലീസ് സ്റ്റേഷനിലെ നായ നിര്‍ത്താതെ കുരച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ ആനയെ കണ്ടത്. ആന റോഡിന് കുറുകെ കടക്കുമ്പോള്‍ വാഹനങ്ങള്‍ പോലീസ് തടഞ്ഞുവെച്ചു. ഇന്ന് രാവിലെ തുമ്പൂര്‍മുഴിയിലും കാട്ടാനകള്‍ ഇറങ്ങിയിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അതിരപ്പള്ളിയില്‍ വീണ്ടും കാട്ടാനയിറങ്ങി; പട്രോളിങ്ങ് ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍
- Related News
- Latest News