Newsperseconds.com

പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

Capture

പിറവം: പിറവത്ത് പേപ്പതിക്ക് സമീപം മണ്ണിടിഞ്ഞുവീണ് മൂന്ന് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനെ നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. വീടിന് സമീപം മതില്‍ കെട്ടുമ്പോഴായിരുന്നു മണ്ണിടിഞ്ഞ് വീണ് അപകടം സംഭവിച്ചത്.

മരണമടഞ്ഞവരുടെ മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കാന്‍ മന്ത്രി വി ശിവന്‍കുട്ടി ജില്ലാ ലേബര്‍ ഓഫീസറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മന്ത്രി ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി.

Share this Article

Leave a Comment