ദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരും. ബിജെപി ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. നാളെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ തള്ളി പത്മജ ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ശക്തമായി നിഷേധിക്കുന്നുവെന്നുമായിരുന്നു പത്മജയുടെ വാക്കുകള്‍. ഈ പോസ്റ്റും പത്മജ പിന്‍വലിച്ചിട്ടുണ്ട്.