Newsperseconds.com

പിറന്നാള്‍ സമ്മാനമായി പുത്തന്‍ബൈക്ക്; അമ്മയെ ഷോറൂമില്‍ നിര്‍ത്തി ടെസ്റ്റ്‌ഡ്രൈവിന് പോയ യുവാവിന് ദാരുണാന്ത്യം

Capture

കൊച്ചി: പിറന്നാള്‍ സമ്മാനമായി നല്‍കിയ ബൈക്കുമായി ടെസ്റ്റ്‌ഡ്രൈവിന് പോയ യുവാവ് അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണാത്തറ വീട്ടില്‍ നിധിന്‍ നാഥന്‍ (23) ആണ് മരിച്ചത്. അമ്മയോടൊപ്പം പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാനാണ് നിധിന്‍ ഷോറൂമില്‍ എത്തിയത്. അമ്മയെ ഷോപ്പില്‍ നിര്‍ത്തിയാണ് യുവാവ് ടെസ്റ്റ് ഡ്രൈവിന് റോഡിലേക്ക് പോയത്.

ബുധനാഴ്ച ഉച്ചയോടെ കടവന്ത്ര എളംകുളത്തുവെച്ചാണ് അപകടമുണ്ടായത്. എളംകുളം ഭാഗത്തെത്തി യൂ ടേണ്‍ എടുക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ പില്ലറില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അഞ്ചു മിനിറ്റിലേറെ നേരം റോഡില്‍ കിടന്ന നിധിന്‍ നാഥനെ അതുവഴി വന്ന എക്‌സൈസിന്റെ വാഹനത്തിലാണ് വൈറ്റിലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നിധിന്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

Share this Article

Leave a Comment