ബിജെപിയില്‍ അംഗത്വം സ്വീകരിച്ചതിന് പത്മജ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെ എസ് യു പ്രവര്‍ത്തകര്‍. സെക്രട്ടേറിയറ്റിനു മുന്നിലാണ് ഫോട്ടോ കത്തിച്ച് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിനിടെ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രവര്‍ത്തകര്‍.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ഇന്ന് വൈകുന്നേരമാണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രകാശ് ജാവദേക്കറില്‍ നിന്നാണ് അവര്‍ അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു.