Newsperseconds.com

തൃശ്ശൂരില്‍ തനിക്ക് എതിരായി മത്സരിക്കുന്നതാരായാലും തന്നെ ബാധിക്കില്ല; സുരേഷ്‌ഗോപി

Capture

തൃശ്ശൂര്‍: തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആരാണ് എന്നത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് സുരേഷ് ഗോപി. ബിജെപി വിജയിക്കുമെന്നും സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

അതേ സമയം, വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ പ്രതാപന്‍ പട്ടികയില്‍ ഇടം നേടിയില്ല. പ്രതാപനെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പരിഗണിക്കുമെന്നാണ് ധാരണ. മുരളീധരന്‍ മാറുന്ന വടകരയില്‍ ഷാഫി പറമ്പില്‍ എംഎല്‍എയോ ടി സിദ്ദിഖ് എംഎല്‍എയോ മത്സരിക്കും. ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്.

Share this Article

Leave a Comment