Newsperseconds.com

അധിക വായ്പയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍; ചര്‍ച്ച പരാജയം

Capture

ഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അധികമായിട്ടുള്ള വായ്പയ്ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്രം അംഗീകരിച്ച തുക മാത്രമാണ് കേരളത്തിന് നല്‍കുക. 19,351 കോടിയുടെ വായ്പാ അനുമതിയാണ് സംസ്ഥാനം അധികമായി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം കേന്ദ്രം നിഷേധിക്കുകയായിരുന്നു.

Share this Article

Leave a Comment