Newsperseconds.com

ക്ഷേത്ര ഉത്സവത്തിനിടെ വാക്കു തര്‍ക്കം; യുവാവിനെ കുത്തിക്കൊന്നു

Capture

തൊടുപുഴ: ക്ഷേത്രത്തിലെ ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വണ്ടിപ്പെരിയാറില്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങിയെങ്കിലും നാട്ടുകാര്‍ ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു. എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജന്‍ കത്തിയെടുത്ത് ജിത്തുവിനെ കുത്തുകയുമായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Share this Article

Leave a Comment