Newsperseconds.com

സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്

Capture

കൊച്ചി: സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് കുതിപ്പ്. പവന് 400 രൂപ വര്‍ധിച്ച് 48,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് സ്വര്‍ണ്ണവില വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,075 രൂപയായി. ഒമ്പത് ദിവസം കൊണ്ട് പവന് 2,280 രൂപയാണ് കൂടിയത്.

രാജ്യാന്തര തലത്തില്‍ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വില വര്‍ധനവാണ് സ്വര്‍ണ വിലയിലും വര്‍ധനയുണ്ടാക്കായത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,025 രൂപയിലും പവന് 48,200 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ച് ഗ്രാമിന് 6,010 രൂപയിലും പവന് 48,080 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്.

 

Share this Article

Leave a Comment