Newsperseconds.com

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കേസ് സിബിഐക്ക് കൈമാറും

Capture

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറും. സിദ്ധാര്‍ഥന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് അന്വേഷണം സിബിഐയ്ക്ക് വിട്ടത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അച്ഛന്‍ പറഞ്ഞു.

കേസ് സിബിഐക്ക് നല്‍കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ നടത്തി വന്ന നിരാഹാര സമരം ഇതോടെ അവസാനിപ്പിച്ചു.

Share this Article

Leave a Comment